പദസമ്പന്നവും ആധികാരികവുമായ അറബിമലയാള നിഘണ്ടു. അറബി പദങ്ങള്‍ക്കും വാക്കുകള്‍ക്കും മലയാളത്തിലുള്ള നാനാര്‍ഥങ്ങള്‍ക്ക് പുറമെ സമാന അറബി പദങ്ങള്‍, അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യമായ മലയാള പ്രയോഗങ്ങള്‍, ആധുനിക അറബി പദങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയുടെ അറബി വാക്കുകള്‍, ശാസ്ത്രപദങ്ങള്‍ തുടങ്ങിയവ ഈ നിഘണ്ടുവിനെ ഇതര നിഘണ്ടുക്കളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു.
താജികിസ്താന്‍, താജികുകള്‍, താജുദ്ദീന് അബ്ദുയ്യറഹീം, താജുണ്‍ അറൂസ്, താജുണ്‍ മസാജിദ്, താജ് പി.എം., താജ്മഹണ്‍, താതാരികള്‍, താബിഈ, തായ്ലന്റ മുസ്ലിംകള്, തായ്വാന് മുസ്ലിംകള്, താരിഖ് ഇബ്നുസിയാദ്, താരീഖ്, താരീഖുസ്ഥ്വബരി, താരീഖു ദിമശ്ഖ്, താരീഖു ബഗ്ദാദ്, താരീഖുണ് ഇസ്ലാം, താരീഖെ ഇസ്ലാം, തിഫിലിസ്, തിബത് മുസ്ലിംകള്, തിമായ്യപൂരികള്,തിമൂയ്യ, തിമൂരികള്‍, തിരുവനന്തപുരം, തിരുവിതാംകൂര്‍, തിരുശേഷിപ്പ്, തിറാഹാ, തീവ്രവാദം, തുഗ്ലഖുകള്‍, തുനീഷ്യ, തുയ്യകി, തുയ്യകികള്, തുയ്യകുമാനികള്, തുസ്കെ ജഹാന്‍ഗീരി, തുസ്കെ ബാബരി, തുഹ്ഫതുണ് അഹ്വദി, തുഹ്ഫതുണ് മുജാഹിദീന്‍, തുഹ്ഫതുണ് വയ്യദിള്, തൗറാത്, തൃശൂയ്യ, തെലുന്നാന, തെഹ്റാന്, തേനീണ്ണ, തൊഴിണ്, തൗബ, തൗറാത്, തൗഹീദ്, ത്രിയേകത്വം, ത്വബഖാതുണ് കുബ്റാ, ത്വബഖാതുബ്ലാഫിഇയ്യ, ത്വബഖാതുബ്ലുഅറാഅ്, ത്വാഹിരികള്
ലളിതവും സരളവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ഏതു സഹൃദയനേയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. ദീര്‍ഘകാലത്തെ സാരസ്വത തപസ്യയുടെ ഫലമാണ് ഈ വാങ്മയമെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു ബോധ്യമാകും. ഈ അമൃതവാണി ഇസ്ലാം മതത്തിന്റെ മഹത്ത്വം ഗ്രഹിക്കാന്‍ വളരെ ഉപകരിക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. മതസൗഹാര്‍ദ്ദത്തിനു കുടി ഈ ഗ്രന്ഥം ഉതകുമെന്ന് രേഖപ്പെടുത്തുവാനും എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വിവര്‍ത്തനം മുഖേന ശ്രീ. രാഘവന് നായര്‍ മലയാളികളെ അനുഗ്രഹിച്ചിരിക്കുകയാണ്.
വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും ശ്രദ്ധേയവും ലോകപ്രശസ്തവുമായ വ്യാഖ്യാനമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ആറു വാള്യങ്ങളുള്ള തഫ്ഹീം രചന പൂര്‍ത്തിയാവും മുമ്പുതന്നെ, മലയാളമുള്‍പ്പെടെ വിവിധ ഭാഷകളില്‍ മൊഴിമാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇപ്പോള്‍, ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ളീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പാനീസ,് തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലും തഫ്ഹീമിന് പരിഭാഷകളുണ്ട്. പ്രശസ്ത പണ്ഡിതന് മൌലാനാ ഇനായത്തുല്ലാ സുബ്ഹാനി തഫ്ഹീമിന്റെ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കുന്നു: തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍, ഒരനശ്വര അസ്തിത്വത്തിന്റെ ചൈതന്യവത്തായ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന അനുഭൂതി മനോമുകുരത്തിലുണ്ടാവുന്നു. ഖുര്‍ആന്‍ നമ്മുടെ കര്‍മപദ്ധതിയും ഇസ്ലാം സമഗ്രജീവിത വ്യവസ്ഥയുമാണെന്ന് ഏതൊരാള്‍ക്കും ബോധ്യംവരുന്നു. അത് ന മ്മുടെ അകക്കണ്ണു തുറക്കുന്നു. ഉത്തമ സമുദായമാകാനുള്ള വികാരം ബോധമണ്ഡലത്തിലുയര്ത്തുന്നു. പണ്ഡിതന്മാരില് ഒതുങ്ങിനിന്ന ഖുര്‍ആന്‍പഠനം സാധാരണജനത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിച്ച കൃതിയാണിത്. സാധാരണക്കാരുടെ കൈകളിലെന്നപോലെ പണ്ഡിതന്മാരുടെ മേശപ്പുറത്തും നമുക്കിത് കാണാം. തഫ്ഹീമിലെ പ്രതിപാദന രീതി പ്രബോധനപരവും പ്രാസ്ഥാനികവുമാണ്. എല്ലാ വിഭാഗം ജനങ്ങളെയും അതാകര്‍ഷിക്കുന്നു. ഖുര്‍ആന്റെ പ്രകൃതത്തോട് അതേറെ ഇണങ്ങുന്നു. ദുര്‍ബല നിവേദനങ്ങളെ അവലംബിച്ച് ഖുര്‍ആന്‍സൂക്തങ്ങളെ വ്യാഖ്യാനിക്കുന്നില്ല. ഇസ്ലാമിന്റെ ആത്മാവിനും ഖുര്‍ആന്റെ ചൈതന്യത്തിനും നിരക്കുന്ന നിവേദനങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. മദ്ഹബ്പരമായ പക്ഷപാതിത്വങ്ങളില്‍നിന്ന് മുക്തം. മുഴുവന്‍ മദ്ഹബുകളും പരിശോധിച്ച്, ദൈവികസൂക്തങ്ങളുടെ ശരിയായ ചൈതന്യവും താല്പര്യവും അവതരിപ്പിക്കാനാണിതിന്റെ ശ്രമം. വിഷയങ്ങളുടെ വൈവിധ്യം, ആധിക്യം, വൈപുല്യം എന്നിവ പരിഗണിക്കുമ്പോള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒരാധുനിക മതവിജ്ഞാനകോശം തന്നെയാണ്. ഹദീസ്, ഫിഖ്ഹ്, ഇല്‍മുല്‍ കലാം തുടങ്ങിയ മതവിജ്ഞാനീയങ്ങള്‍ മുതല്‍ ചരിത്രം, തത്ത്വചിന്ത, രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളെല്ലാം തികഞ്ഞ ആധികാരികതയോടെ ഇതില്‍ ചര്‍ച്ചചെയ്യുന്നു. തഫ്ഹീമിന്റെ ഭാഷ സരളവും ശൈലി ഹൃദയസ്പര്‍ശിയുമാണ്. സങ്കീര്‍ണമായ വിഷയങ്ങള്‍ ആകര്‍ഷകമായ രചനാ ശൈലിയാല്‍ ഹൃദ്യവും അനായാസവുമായിത്തീരുന്നു. പക്വത, പ്രസന്നത, ചമല്‍ക്കാരം, ഒഴുക്ക്, വശ്യത എന്നിവയാല്‍ അദ്വിതീയവുമാണിത്.