10 % off

Insuransum Ohari Vipaniyum
ആധുനിക കാലത്ത് വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും സാമ്പത്തിക വ്യവഹാരങ്ങളില്‍ മുഖ്യ പങ്കുവഹിച്ചു പോരുന്ന രണ്ടു മേഖലകളാണ് ഇന്‍ഷുറന്‍സും ഓഹരി വിപണിയും. വൈജ്ഞാനികമണ്ഡലങ്ങളില്‍ തീരെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളല്ല ഇവ രണ്ടും. എന്നിരുന്നാലും, ഇനിയും ഉത്തരം കിട്ടേണ്ടതായ പല വശങ്ങളും അവയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. സമകാലിക ജീവിതത്തില്‍ ഓരോ മുസ്‌ലിമിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ എന്ന നിലക്ക് ആനുകാലിക പ്രസക്തങ്ങളാണ്, അല്‍ ജാമിഅഃ അലുംനി അസോസിയേഷന്‍, അതിന്റെ പ്രഥമ സമ്പൂര്‍ണ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ചര്‍ച്ചാവിധേയമാക്കിയ ഈ വിഷയങ്ങള്‍. ആധുനിക കര്‍മശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് കേരള മുസ്‌ലിംസമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചക്കള്‍ക്കിടയില്‍ ഗുണപരമായപ്രതിഫലനം ഉളവാക്കാന്‍ കരുത്തുള്ളവയാണ് ഇതിലെ നിരീക്ഷണങ്ങള്‍.
Product Description
- BookInsuransum Ohari Vipaniyum
- AuthorEditor: Dr. A.A. Haleem
- CategoryIslamic Economics
- Publishing Date1970-01-01
- Pages:104pages
- ISBN
- Binding
- LanguangeMalayalam
No Review Added