Usmani Khilafath Charithram Samskaram
- Translator:Editor : Dr. AA. HALEEM
മുസ്‌ലിം ലോകത്ത് നിലവിൽവന്ന വ്യത്യസ്‌ത ഭരണകൂടങ്ങളിൽ ഏറ്റവും ദീർഘമായ കാലം നിലനിന്നതും പല സവിശേഷതകളും നിലനിർത്തിയിരുന്നവരുമാണ് ഉസ്‌മാനികൾ. നീതിനിഷ്‌ഠ, അക്രമത്തോടുള്ള വെറുപ്പ്, കൂടിയാലോചനാ സ്വഭാവം, വിട്ടുവീഴ്ച്‌ച, സത്യസന്ധത, പ്രജാക്ഷേമ തൽപരത, നിയമവാഴ്‌ചയോടും ജുഡീഷ്യറിയോടുമുള്ള ആദരവ്, വിജ്ഞാനത്തോടും പണ്ഡിത ന്മാരോടുമുള്ള ബഹുമാനം, ഇസ്‌ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധത, ഭൗതികതയുടെയും നാഗരികതയുടെയും വർണപ്പകിട്ടുകളോടും സുഖലോലുപതയോടുമുള്ള വിരക്തി, ജീവിത ലാളിത്യം തുടങ്ങിയ മൂല്യങ്ങൾ അവരിൽ മിക്കവരും കാത്തുസൂക്ഷിച്ചിരുന്നു. ദീർഘമായ കാലം നിലനിൽക്കാൻ ഉസ്മാനികളെ സഹായിച്ചതും പ്രസ്‌തുത സവിശേഷതകളാണ്. ഉസ്മാനി ഖിലാഫത്ത് ഭൂമുഖത്തുനിന്ന് നിഷ്കാസിതമായി ഒരു നൂറ്റാണ്ട് തികയുന്ന വേളയിൽ പുറത്തിറക്കുന്ന ഈ ഗ്രന്ഥം അവരുടെ ചരിത്രം, സംസ്‌കാരം, സംഭാവനകൾ എന്നിവ അറിയാനുള്ള മികച്ച റഫറൻസാണ്.
Product Description
- BookUsmani Khilafath Charithram Samskaram
- Author
- CategoryHistory
- Publishing Date2024-02-26
- Pages:344pages
- ISBN978-81-962815-5-7
- Binding
- LanguangeMalayalam