MUHAMMAD NABI JEEVITHAM THANNE SANDHESAM
അനന്തമായ ദൈവകാരുണ്യത്തിൽനിന്ന് പ്രാപഞ്ചികമനുഷ്യനിലേക്കുള്ള പ്രസരണമാധ്യമമായിരുന്നു മുഹമ്മദ് നബി. ആയിരത്താണ്ടുകളായി സ്രഷ്ടാവിന്റെ ശബ്ദമായി അദ്ദേഹം മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വം ഉണർന്നതും പുലർന്നതും ദിവ്യാത്ഭുതത്തിന്റെ മേഖലയിലല്ല. സ്‌നേഹിക്കുകയും കലഹിക്കുകയും ദുഃഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന കേവലനായ മനുഷ്യന്റെ നിത്യനൈമിത്തികങ്ങളിലൂടെയാണ് പ്രവാചകൻ സ്വയം പ്രകാശിപ്പിച്ചത്. അബ്ദുള്ളയുടെയും ആമിനയുടെയും മകൻ, നിരക്ഷരനായ ഗോത്രജൻ, അനാഥമായ ബാല്യത്തിൽനിന്ന് ദൈവത്തിന്റെ വിശ്വസ്തനായി തെരഞ്ഞെടുക്കപ്പെടുകയും ഭാവിലോകത്തിന്റെ വെളിച്ചമാവുകയും ചെയ്യുന്നത് തികച്ചും മനുഷ്യസഹജമായ ബലദൗർബല്യങ്ങളിലൂടെ സഞ്ചരിച്ചാണ്. പൂർണ്ണമനുഷ്യനായ മുഹമ്മദിന്റെ ജീവിതകഥ സരളവും നാതിദീർഘവുമായ ഉപാഖ്യാനങ്ങളിലൂടെ ചുരുൾനിവർത്തുന്ന 'മുഹമ്മദ് നബി: ജീവിതംതന്നെ സന്ദേശം' എഴുതപ്പെട്ട പ്രവാചകചരിത്രങ്ങളിൽനിന്ന് അതിന്റെ മാനുഷികമായ സുതാര്യതകൊണ്ട് തീർത്തും വ്യത്യസ്തമാണ്. പ്രവാചകന്റെ അപ്രാപ്യശിഖരങ്ങളിൽനിന്നിറങ്ങിവരുന്ന മുഹമ്മദ് നബി ഈ പുസ്തകത്തിലൂടെ വെറും മനുഷ്യന്റെ ആത്മാവിനെ ആശ്ലേഷിക്കുന്നു. ടി.കെ. ഉബൈദിന്റെ അവതാരിക
Product Description
- BookMUHAMMAD NABI JEEVITHAM THANNE SANDHESAM
- AuthorK V HAMSA
- CategoryHistory of Prophet
- Publishing Date2023-03-30
- Pages:240pages
- ISBN9789357320177
- Binding
- LanguangeMalayalam