Sufism Madhyama Nilapadinte Rasathanthram
ആധുനിക മുസ് ലിം ചിന്തകള്‍ക്കിടയില്‍ വേറിട്ട ശബ്ദമായി മാറുകയാണ് ഡോ: അബ്ദുല്‍ ഹകീം മുറാദ്. ബ്രിട്ടണിലെ ഇമാമുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കാംബ്രിഡ്ജ് മുസ് ലിം കോളേജിന്‍റെ മുഖ്യരക്ഷാധികാരിയും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഇസ് ലാമിക് സ്റ്റഡീസ് വിഭാഗം തലവനുമാണ്. ഇസ് ലാമിക ദൈവശാസ്ത്രവും മുസ് ലിം ക്രസ്ത്യന്‍ ബന്ധങ്ങളും കേന്ദ്രീകരിച്ച് ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗസ്സാലി, ഇബ്നുഹജര്‍, ഇമാം ബൈഹഖി, ബൂസ്വൂരി(റ) തുടങ്ങിയ പണ്ഡിതരുടെ പല കൃതികളും ഭാഷാന്തരം ചെയ്തിട്ടുണ്ട്. യൂറോപ്പിന് അന്യമായിരുന്ന പല ക്ലാസിക്കല്‍ സാഹിത്യങ്ങളും വിവര്‍ത്തനം ചെയ്തു പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ് ലാമിക വാസ്തുകലക്ക് നവീനമായ രൂപഭാവങ്ങള്‍ നല്‍കി ആവിഷ്കരിച്ച ആര്‍ക്കിടെക്ചര്‍, സമര്‍പ്പിത ആക്ടിവിസ്റ്റ് ഇതെല്ലാമാണ് ഹകീം മുറാദ്. കൈസ്തവ കുടുംബത്തിതല്‍ ജനിച്ച തമോത്തി ജോണ്‍വിന്‍റര്‍ പിന്നീട് ഇസ് ലാം സ്വീകിരിച്ച് ഹകീം മുറാദാവുകയായരുന്നു. ഹകീം മുറാദിന്‍റെ ലേഖന സമാഹാരമാണ് ഈ ലഘു പുസ്തകം.
Product Description
- BookSufism Madhyama Nilapadinte Rasathanthram
- AuthorMohammed Nellikuth
- CategoryEssays
- Publishing Date
- ISBN
- Binding
- LanguangeMalayalam