Kurungottunadu
മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ് കുറുങ്ങോട്ടുനാട്. അനേകം ചെറുദേശങ്ങളുടെ ചരിത്രങ്ങൾ ചേർന്ന് നില്‍ക്കുമ്പോഴാണ് ഒരു ജനതയുടെ രാഷ്‌ട്രീയബോധം നിര്‍ണയിക്കപ്പെടുന്നത്. ഉത്തരമലബാറിലെ രണ്ട് ഗ്രാമങ്ങള്‍ ചേര്‍ന്ന ഒരു ഭൂപ്രദേശത്തിന്റെ ചരിത്രം. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങളെപ്പോലും ചെന്നു കണ്ടെത്തി കഠിനാധ്വാനം ചെയ്‌തു തയ്യാറാക്കിയ ഒരു പ്രാദേശിക ചരിത്രം. ചരിത്രാതീത കാലത്തിന്റെ അസ്‌തമനം മുതല്‍ കൊളോണിയല്‍ ശക്തികളുടെ തിരോധാനം വരെയുള്ള ഒരു നീണ്ട കാലഘട്ടത്തിലെ കുറുങ്ങോട്ട് നാട്ടിലെ അധിവാസങ്ങളുടെയും, എണ്ണമറ്റ ഏറ്റുമുട്ടലുകളുടെയും, നീണ്ട നീണ്ട യുദ്ധങ്ങളുടെയും, ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും മൈസൂരിന്റെയും മാറിമാറിയുള്ള അധിനിവേശങ്ങളുടെയും ചരിത്രം. ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ആധിപത്യമത്സരത്തിനു നടുവില്‍ ‘കുറുങ്ങോട്ടു നായര്‍’ എന്ന നാടുവാഴിയും അദ്ദേഹത്തിന്റെ നാട്ടുകാരും നടത്തിയ ചെറുത്തുനില്‍പ്പ്, കുരുമുളകിന്റെ പ്രതാപം, രാഷ്‌ട്രീയ ഉടമ്പടികള്‍, ജയപരാജയങ്ങള്‍ എന്നിവ വിമർശിക്കപ്പെടുന്നു. പ്രാദേശിക ചരിത്രപഠനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ട്.
Product Description
- BookKurungottunadu
- AuthorK P Abdul Majeed
- CategoryHistory
- Publishing Date1970-01-01
- ISBN
- Binding
- LanguangeMalayalam