Swargam Thedi Oru Sandehiyude Yathrakal
ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള മുസ്‌ലിം ധിഷണാശാലികളിലൊരാളാണ് സിയാവുദ്ദീന്‍ സര്‍ദാര്‍. ശാസ്‌ത്രം, മതം, സമകാലീന സംസ്‌കാരം എന്നിവയെപ്പറ്റി നാല്‍പതിലേറെ പുസ്‌തകങ്ങളുടെ രചയിതാവായ ഇദ്ദേഹം ആകുലനായ ഒരു വിശ്വാസിയെന്ന നിലയിലുള്ള തന്റെ ജീവിതയാത്രയുടെ ഹൃദ്യവും സത്യസന്ധവുമായ വര്‍ണനയാണ് ഈ ആത്മകഥയില്‍ നടത്തുന്നത്. സ്വന്തം മതത്തിന്റെ സമകാലീന പ്രസക്തിയും അര്‍ത്ഥവും ഗ്രഹിക്കുവാനുള്ള ദാഹവും പറുദീസയിലെത്തിച്ചേരാനുള്ള പ്രതീക്ഷയുമായി സര്‍ദാര്‍ ലണ്ടനില്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ യാത്ര പുറപ്പെടുന്നു. എഴുപതുകളുടെ വൈകാരികചടുലതയുടെ കാലത്ത് ഇസ്‌ലാമിന്റെ നിഗൂഢശാഖയായ സൂഫിസവുമായും ഒരു പ്രസിദ്ധ സുഡാനി പണ്‌ഡിതന്റെ കീഴിലുള്ള പഠനസംഘത്തില്‍ ചേര്‍ന്ന് ക്ലാസിക്കല്‍ ഇസ്‌ലാമുമായും അദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. തുടര്‍ന്ന് മുസ്‌ലിം ലോകത്തേക്ക് സര്‍ദാര്‍ സുദീര്‍ഘങ്ങളായ യാത്രകള്‍ നടത്തുന്നു. ഇറാന്‍,സൗദി അറേബ്യ, മലേഷ്യ, തുര്‍ക്കി, ഉത്തരാഫ്രിക്ക, പാകിസ്‌താന്‍, ചൈന തുടങ്ങിയ ദേശങ്ങളിലൂടെയുള്ള പലായനങ്ങളില്‍ സര്‍ദാര്‍ വ്യത്യസ്‌തരായ മുസ്‌ലിംകളുമായി ഇടപഴകുന്നു. അവരുടെ വിശ്വാസങ്ങളെപ്പറ്റി സംസാരിക്കുന്നു. സംഘര്‍ഷങ്ങളുടെയും ആശയക്കുഴപ്പത്തിന്റെയും നൈരാശ്യത്തിന്റെയും പ്രത്യാശയുടെയും വഴിത്താരകളിലൂടെ സര്‍ദാര്‍ കടന്നുപോകുന്നത് അനിതരസാധാരണമായ ശക്തിസൗന്ദര്യങ്ങളെ വായനക്കാരില്‍ സന്നിഹവേശിപ്പിച്ചുകൊണ്ടാണ്. ഇസ്‌ലാമികവാദ സുനിശ്ചിതത്വത്തിനും പാശ്ചാത്യമതേതരത്വത്തിനും ഇടയില്‍ മധ്യമവും ആര്‍ദ്രവുമായ ഒരു വഴി കണ്ടെത്താന്‍ സമര്‍പ്പിതരായ സമാനമനസ്‌കരായ ഒരു കൂട്ടം ബുദ്ധിജീവികളിലൂടെ അദ്ദേഹം അതിജീവനം നേടുന്നു. പടിഞ്ഞാറ് ഇസ്‌ലാമിനെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ വക്രീകരിക്കുകയും ലളിതവത്‌കരിക്കുകയും ചെയ്യുന്ന കാലത്ത് ഒഴിച്ചുകൂടാനാകാത്ത വായനാനുഭവമാണീ പുസ്‌തകം.
Product Description
- BookSwargam Thedi Oru Sandehiyude Yathrakal
- AuthorZiauddin Sardar
- CategoryIslamic Studies
- Publishing Date1970-01-01
- ISBN
- Binding
- LanguangeMalayalam