la ilah illallah: Adarsam Niyamam Jeevitavyavastha
- Translator:Abdul Salam Vaniyambalam
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശ വാക്യത്തിന്റെ അനിവാര്യ താല്‍പര്യങ്ങളാണ് ഈ കൃതിയുടെ പ്രമേയം. ജീവിതത്തിന്റെ നിഖില മേഖലകളിലും എങ്ങനെയാണ് ആദര്‍ശവാക്യവുമായി ഇഴചേരുന്നതെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ഏകദൈവവിശ്വാസത്തിന്റെ വിശുദ്ധ ഭൂമികയില്‍നിന്ന മനുഷ്യബുദ്ധിയെ സമൂലം പറിച്ചെടുത്ത് മിഥ്യാസങ്കല്‍പങ്ങളുടെ പുറംപോക്കുകളില്‍ നട്ടുപിടിപ്പിക്കുന്ന നയവൈകല്യമുള്ള ന്യായയുക്തം നിരപൂണം ചെയ്യുന്നു. ജീവിച്ചിരിപ്പുള്ള മുസ്ലിം എഴുത്തുകാരില്‍ മൌലിക ചിന്തകൊണ്ട് ശ്രദ്ധേയനാണ് മുഹമ്മദ് ഖുതുബ്. ഏതു വിഷയത്തെയും അദ്ദേഹം സമീപിക്കുക ചിന്തയുടെ സ്വന്തം തട്ടകത്തില്‍നിന്നുകൊണ്ടാണ്. പ്രമാണങ്ങളില്‍നിന്നു നേര്‍ക്കനേരെ ആശയങ്ങളുടെ നിഷ്പാദനം സാധിക്കുന്ന ഖുത്വ്ബിന്റെ ശൈലി ഈ കൃതിയിലും പ്രകടമാണ്. അനായാസം ആശയം ഗ്രഹിക്കാന്‍ കഴിയുംവിധത്തില്‍ ലളിതമായ ഭാഷയിലാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
Product Description
- Bookla ilah illallah: Adarsam Niyamam Jeevitavyavastha
- AuthorMuhammad Qutb
- CategoryIslamic Studies
- Publishing Date1970-01-01
- Pages:124pages
- ISBN
- Binding
- LanguangeMalayalam