Shareeathum Indian Muslimkalum
- Translator:nIL
എന്താണ് മുസ്‌ലിം വ്യക്തി നിയമം? ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനമെന്ത്? മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലവും ഇസ്‌ലാമിക പശ്ചാത്തലവുമെന്താണ്? ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌കരണം ആവശ്യമുള്ള വശങ്ങള്‍ ഏെേതാക്കെ? വികസ്വര നാഗരികതയുമായി ശരീഅത്തിന് പൊരുത്തപ്പെട്ടുപോവാനാകുമോ? ഇസ്‌ലാമിക നിയമത്തിന്റെ നിദാനശാസ്ത്രത്തിന്റെയും പ്രാക്തന ഈടുവയ്പ്പുകളുടെയും വെളിച്ചത്തില്‍ ഉപര്യുക്ത വിഷയങ്ങള്‍ ഈ കൃതി സമഗ്രമായി പരിശോധിക്കുന്നു. ശരീഅത്തിനെ സംബന്ധിച്ചുള്ള സാമാന്യാവലോകനത്തോടൊപ്പം ബഹുഭാര്യാത്വം, വിവാഹമോചനം, വിവാഹമുക്തയുടെ ജീവനാംശം, സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം, അനാഥപേരക്കുട്ടികളുടെ ദായാവകാശം തുടങ്ങിയ പ്രശ്‌നങ്ങളുടെ വിശദമായ വിശകലനം ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. ക്ലാസിക്കല്‍ ഇസ്‌ലാമിക നിയമശേഖരങ്ങളും ആധുനിക രചനകളും അവലംബിച്ചുകൊണ്ടുള്ള ഗഹനമായൊരു പഠനം.
Product Description
- BookShareeathum Indian Muslimkalum
- AuthorV.A. Kabeer
- CategoryIslamic Studies
- Publishing Date1970-01-01
- Pages:152pages
- ISBN
- Binding
- LanguangeMalayalam